Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Muringur

Thrissur

ചി​റ​ങ്ങ​ര, മു​രി​ങ്ങൂ​ർ അ​ടി​പ്പാ​ത നി​ർ​മാ​ണം അ​വ​സാ​നഘ​ട്ട​ത്തി​ൽ

കൊ​ര​ട്ടി: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചി​റ​ങ്ങ​ര​യി​ലും മു​രി​ങ്ങൂ​രി​ലും പു​രോ​ഗ​മി​ക്കു​ന്ന അ​ടി​പ്പാ​ത നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ന​ൽ​കി​യി​രു​ന്ന ഉ​റ​പ്പ് (സ​മ​യ​പ​രി​ധി) ഇ​ന്ന് അ​വ​സാ​നി​ക്കു​മ്പോ​ഴും നി​ർ​മാ​ണം അ​വ​സാ​ന ലാ​പ്പി​ലാ​ണെ​ ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പു​തി​യ ജി​ല്ലാ ക​ള​ക്ട​റാ​യി ചു​മ​ത​ല​യേ​റ്റ ശി​ഖ സു​രേ​ന്ദ്ര​ൻ ഈ ​മാ​സം ഒ​ന്പ​തി​ന് ചി​റ​ങ്ങ​ര​യി​ൽ നേ​രി​ട്ടെ​ത്തി നി​ർ​മാ​ണ​പു​രോ​ഗ​തി വി​ല​യി​രു​ത്തി​യി​രു​ന്നു. പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ മ​ന്ദ​ഗ​തി അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്നും കൂ​ടു​ത​ൽ തൊ​ഴി​ലാ​ളി​ക​ളെ വി​ന്യ​സി​ച്ച് അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും എ​ൻ​എ​ച്ച്എ​ഐ. പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ അ​ൻ​സി​ൽ ഹ​സ​നോ​ട് ക​ള​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സു​ര​ക്ഷാ വീ​ഴ്ച​ക​ൾ, വെ​ളി​ച്ച​ക്കു​റ​വ്, ഡ്രെ​യി​നേ​ജ് അ​പാ​ക​ത​ക​ൾ, വെ​ള്ള​ക്കെ​ട്ട് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ക​ർ​ശ​ന മേ​ൽ​നോ​ട്ട​വും ഉ​റ​പ്പാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

ഏ​ക​ദേ​ശം ഒ​ന്ന​ര വ​ർ​ഷ​മാ​യി തു​ട​രു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ക​ള​ക്ട​റു​ടെ സ​ന്ദ​ർ​ശ​ന​ത്തി​നു ശേ​ഷം ക​ഴി​ഞ്ഞ മൂ​ന്ന് ആ​ഴ്ച​യ്ക്കി​ടെ മാ​ത്ര​മാ​ണ് ഗ​ണ്യ​മാ​യ പു​രോ​ഗ​തി ഉ​ണ്ടാ​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ചി​റ​ങ്ങ​ര​യി​ലും പേ​രാ​മ്പ്ര​യി​ലും ടാ​റിം​ഗ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റെ​ക്കു​റെ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. മു​രി​ങ്ങൂ​രി​ൽ ടാ​റിം​ഗ് അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ പൂ​ർ​ത്തി​യാ​ക്കും. ആ​മ്പ​ല്ലൂ​ർ, പേ​രാ​മ്പ്ര, മു​രി​ങ്ങൂ​ർ, ചി​റ​ങ്ങ​ര എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ടി​പ്പാ​ത​ക​ളും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി ഒ​രു മാ​സ​ത്തി​ന​കം ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്ന് കൊ​ടു​ക്കാ​നാ​കു​മെ​ന്ന് നി​ർ​മാ​ണ ക​മ്പ​നി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മീ​ഡി​യ​ൻ, ക്രാ​ഷ് ബാ​രി​യ​ർ, പെ​യി​ന്‍റിം​ഗ്, ട്രാ​ക്ക്, റി​ഫ്ല​ക്റ്റിം​ഗ് സ്റ്റ​ഡ്സ്, വ​ഴി​വി​ള​ക്കു​ക​ൾ, സൂ​ച​ന ബോ​ർ​ഡു​ക​ൾ എ​ന്നി​വ​യു​ടെ ജോ​ലി​ക​ളാ​ണ് ഇ​നി ബാ​ക്കി​യു​ള്ള​ത്. മൂ​ന്ന് സ്പാ​നു​ക​ളി​ലാ​യി തൂ​ണു​ക​ളി​ലു​യ​ർ​ത്തു​ന്ന പാ​ലം നി​ർ​മി​ക്കു​ന്ന കൊ​ര​ട്ടി​യി​ലും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ന​ലു മാ​സ​ത്തി​ന​കം ഇ​ത് പൂ​ർ​ത്തി​യാ​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ ഉ​റ​പ്പ്.

Latest News

Corehub Up